പിടിവിട്ട് പൊന്ന് താഴേക്കിറങ്ങി…ഈ മാസത്തിലെ താഴ്ന്ന വിലയിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയുമാണ്. ഓരോ ദിവസവും മാസത്തിലെ താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണം.

also read: ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപങ്ങള്‍ തെളിയിച്ച് ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും, സമ്മാനങ്ങളും ആശംസകളുമായി ഇന്ത്യ

നവംബര്‍ മൂന്നിന് വില ഇടിഞ്ഞ സ്വര്‍ണം നവംബര്‍ 10 ന് മാത്രമാണ് ഉയര്‍ന്നത്. അതേസമയം ശനിയാഴ്ച വലിയ ഇടിവോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണ വില ശനിയാഴ്ച 360രൂപ കുറഞ്ഞ് 44,440 രൂപയിലേക്ക് എത്തിയിരുന്നു. വില ഇടിവ് തുടരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440 രൂപയിലാണ് ക്ലോസ് ചെയ്തത്.

also read: വായനശാലയൊരുക്കാൻ ‘വിജയ് മക്കൾ ഇയക്കം’; പുതിയ സംരംഭവുമായി ദളപതി

അതേസമയം നവംബര്‍ രണ്ടിന് 45,280 രൂപയിലേക്ക് എത്തിയ് സ്വര്‍ണ വില പിന്നീട് ഇടിയാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,939.19 ഡോളറിലാണ് വിലയുള്ളത്. യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News