വിലകത്തിക്കയറി സ്വർണം; തിളക്കം കൂടി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ

ദിനംപ്രതി സ്വർണവില കത്തിക്കയറുകയാണ്. ഒരു ദിവസം ചെറിയ വിലകുറവൊക്കെ വരുമെങ്കിലും പിടിച്ചാൽ കിട്ടാത്ത തോതിലാണ് സ്വർണവിസ ഉയരുന്നത്. പക്ഷേ ഈ സ്വർണവില ഉയരുന്ന സാഹചര്യം ശരിയായ രീതിയിൽ വിനിയോഗിച്ചാൽ മികച്ച നേട്ടം കൂടി കൊയ്യാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ സ്വർണ നിക്ഷേപത്തെ കുറിച്ചുള്ള ചില വാർത്തകൾ പുറത്തുവന്നിരുന്നു. നേരിട്ട് സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കുന്നതിനെക്കാൾ ഡിജിറ്റൽ സ്വർണ നിക്ഷേപമാണ് നല്ലെത്താണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതും.

ALSO READ:  യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കാൻ കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി

സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആഴ്ചയിൽ ചെറിയ തുക നിക്ഷേപിക്കുകയാണെങ്കിൽ വിപണിയിലെ എല്ലാ ഏറ്റക്കുറച്ചിലുകളെയും ഉൾക്കൊണ്ട് നല്ലൊരു ആദായം ലഭിക്കും. ആഗോള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണ വില ഉയരുന്നത് മ്യൂചൽ ഫണ്ടുകളുടെ രൂപത്തിലാണ് നമുക്ക് സഹായകരമാകുന്നത്.

ഓഹരി മ്യൂച്വൽ ഫണ്ടുകളേക്കാൾ ആദായം ഒരു വർഷത്തിൽ നൽകിയിട്ടുള്ള സ്വർണ മ്യൂച്വൽ ഫണ്ടുകളാണെന്നും പറയാം.

ALSO READ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; യുപിയിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം

18 ശതമാനത്തിലധികം ആദായം നൽകിയ ചില ഗോൾഡ് മ്യൂച്വൽ ഫണ്ടുകളാണ് എസ്ബിഐ ഗോൾഡ് ഫണ്ട്, ഒരു വർഷത്തിൽ ആദായം 19.07 ശതമാനം നൽകി. എച്ച്ഡിഎഫ്‌സി ഗോൾഡ് ഫണ്ട് 18.73 ശതമാനം ആദായമാണ് ഒരു വർഷത്തിൽ നൽകിയിരിക്കുന്നത്. ആക്‌സിസ് ഗോൾഡ് ഫണ്ട് 18.95 ശതമാനം ആദായം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News