കാഞ്ഞങ്ങാട് ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അന്വേഷണം ഊര്‍ജിതം

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബസ് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.കെ. ഉദയമ്മയുടെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയാണ് മോഷണം. ബസിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ALSO READ:ഒ ആര്‍ കേളുവിന് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

അതേസമയം നീലേശ്വരത്ത് പട്ടാപ്പകല്‍ വീട് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊല്ലം കൊട്ടാരക്കര സ്വദേശി അഭിരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. വ്യാഴാഴ്ചയാണ് നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ ഒ.വി രവീന്ദ്രന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്.

ALSO READ:മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ മരിച്ചു

രവീന്ദ്രനും ഭാര്യ നളിനിയും മകള്‍ പഠിക്കുന്ന കക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ യോഗത്തിനായി പോയ സമയത്താണ് പ്രതി അഭിരാജ് കവര്‍ച്ചയ്ക്കായി എത്തിയത്. വീട്ടിലെത്തി ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ചെത്തി മോഷണം നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രവീന്ദ്രന്റെ മകള്‍ രമ്യയുടെ 20 പവന്‍ സ്വര്‍ണാഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്നാണ് നീലേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണ്ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News