നേരിയ വർധനവുമായി സ്വർണ വില

Gold Rate

ഇന്ന് സ്വർണം ഗ്രാമിന് 6665 രൂപയായി. പവന് 53,320 ആണ് ഇന്നത്തെ വില.22 കാരറ്റ് സ്വർണ്ണത്തിന്റെ വില 1 ഗ്രാം 6,665 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 7,271 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി 6640 ആയിരുന്നു സ്വർണ വില.വെള്ളി ഗ്രാമിന് 97 രൂപയാണ്.

also read: ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

കഴിഞ്ഞ 5 ദിവസങ്ങളായി സ്വർണവില ഉയർന്നിട്ടില്ല. തിങ്കളാഴ്ച 55120 എന്ന റെക്കോർഡ് വിലയിൽ എത്തിയ ശേഷം സ്വർണവില ഇടിയുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയായിരുന്നു.

രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. മൂന്ന് ദിവസം കൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു. ഇതും വില കുറയ്ക്കാൻ കാരണമായി.

also read: മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറി; മരിച്ചവരുടെ എണ്ണം 13 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News