ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 43,600 രൂപയാണ് വില. ഒരു ഗ്രാമിന് 5,450 രൂപയും. സ്വർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയമാണ് . ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,800 രൂപയായിരുന്നു വില.
also read :സായ് LNCPE യിൽ ദ്വിദിന ശിൽപശാല : കായിക മന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യാന്തര വിപണിയിലെ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ട്രോയ് ഔൺസിന് 1,897 ഡോളറിലേക്ക് വില ഇടിഞ്ഞു.സ്വർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സ്വർണ വിലയിൽ ഇടിവുണ്ട്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 60,100 രൂപയാണ്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55,100 രൂപയാണ്. കൊൽക്കത്തയിൽ ഇതേ തൂക്കത്തിലെ 24 കാരറ്റിന് 59,950 രൂപയും 22 കാരറ്റിന് 54,950 രൂപയുമാണ്.
also read :25 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍
അതേസമയം, മുംബൈയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 59,950 രൂപയും 22 കാരറ്റ് സ്വർണത്തിന് 54,950 രൂപയുമാണ്. ചെന്നൈയിൽ ഇന്ന് 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 52,285 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47,927 രൂപയുമാണ്. വെള്ളി വില ഇന്ത്യയിൽ കിലോഗ്രാമിന് 79,000 രൂപയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here