സ്വർണ വില വീണ്ടും കുറഞ്ഞു; വില ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില കുറഞ്ഞു. വ്യാഴാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയായി. 280 രൂപ കുറഞ്ഞതോടെ പവന് 43,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസത്തെ ഉയർന്ന നിരക്കിൽ നിന്നും 1,040 രൂപ ഇടിവിലാണ് വ്യാഴാഴ്ച വില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

ബുധനാഴ്ച ഗ്രാമിന് 5,505 രൂപയിലും പവന് 44,040 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News