സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.
പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിയ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം സ്വര്‍ണവില താഴേക്ക് പോയത്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്നിരുന്നു. ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
എന്നാല്‍ അടുത്തടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുത്തനെ ഉയരുകയായിരുന്നു. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചിരുന്നു.
Also Read : എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർ
യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും.
മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here