ഇനിയൊരു തിരിച്ചുവരവില്ല ശശിയെ…! ഇപ്പോള്‍ വന്‍ നിലയിലാ!.. ഗോള്‍ഡ് ഡാ…

gold

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്കെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സ്വര്‍ണത്തിന്റെ ശോഭ ഒന്നു മങ്ങിയെങ്കിലും ഇപ്പോള്‍ വച്ചടി വച്ചടി ഉയരത്തിലാണ്. പവന് 640 രൂപ കൂടി 58280ല്‍ എത്തി നില്‍ക്കുകയാണ് ഇന്ന്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ മാസം ആദ്യമായി 58000 കടന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു.

ALSO READ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയും: ചാണ്ടി ഉമ്മന്‍

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

ALSO READ: സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് വാഹനത്തിന് തീപിടിച്ചു, തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News