യുഎഇയിലും സ്വര്‍ണവില കുതിച്ചുയരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിനു 300 ദിര്‍ഹമെന്ന റെക്കോര്‍ഡ് മാറിമറിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 314 ദിര്‍ഹമാണ് (7159 രൂപ) വില.
ഏതാനും ആഴ്ചകളായി 300 ദിര്‍ഹത്തിന് മുകളിലാണ് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണവും സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്ന് ഗ്രാമിന് 290.75 ദിര്‍ഹത്തിലെത്തി (6630 രൂപ). 21 കാരറ്റിന് 281.5 ദിര്‍ഹവും 18 കാരറ്റിന് 241.25 ദിര്‍ഹവുമാണ് ഇന്നലത്തെ വില.
അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്, പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണവില മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ ഡോളറില്‍ മുടക്കേണ്ട നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ പണമിറക്കിയതാണ് വില വര്‍ധനയ്ക്കു കാരണം.
കേരളത്തിലും സ്വര്‍ണവില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയത്. 6960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി.
എന്നാല്‍ ഇന്നലെ ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തുകയായിരുന്നു.mയുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും.
പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും.
മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here