സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. സ്വർണ്ണം വാങ്ങുന്നവരും വാങ്ങാനാഗ്രഹിക്കുന്നവരും അടക്കം സ്വർണത്തിന്‍റെ ഉയർച്ച താഴ്ചകൾ അറിയാൻ ആഗ്രഹിക്കുന്നവർ അനവധിയാണ്. അണിഞ്ഞ് നടക്കുന്നതിനപ്പുറം ഒരു ആസ്തിയായി സ്വര്‍ണത്തെ കാണുവരാണ് ഇതില്‍ ഭൂരിഭാഗവും.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചതോടെ ഒന്നു മങ്ങിയ സ്വര്‍ണവില പിന്നീട് ഉയര്‍ന്നും ചെറുതായി താഴ്ന്നും ഇങ്ങനെ പോകുകയാണ്.
എന്തായാലും സ്വർണ്ണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് ചെറിയൊരു ആശ്വാസം നൽകിക്കൊണ്ട് ഇന്നും വില താഴേക്ക് പോയിട്ടുണ്ട്. ഇന്നത്തെ ദിവസം കേരളത്തില്‍ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7200 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 100 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.
അതായത് 22 കാരറ്റിന് ഒരു പവന് 57, 600 രൂപയായി. പത്തുഗ്രാമിന് 72,000 രൂപയും നൂറുഗ്രാമിന് 7,420,000 രൂപയുമാണ് ഇന്നത്തെ വില. ഇനി 24 കാരറ്റിനാണെങ്കില്‍ ഒരു ഗ്രാമിന് 7855രൂപയാണ് നിലവില്‍. ഇതോടെ എട്ടു ഗ്രാമിന് 62,840 രൂപയായി. കുറച്ച് ദിവസങ്ങളായുള്ള സ്വർണ്ണത്തിന്‍റെ കുതിപ്പിനാണ് ഇപ്പോൾ ബ്രേക്ക് വീണിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here