സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍ മലയാളിക്ക് സംതൃപ്തിയാവില്ല. ഓണമായാലും അക്ഷതൃതീയയായാലും ആഘോഷമെന്തായാലും ജുവലറി ബിസിനസുകാര്‍ക്കും ചാകരയാണ്. മലയാളിയുടെ സ്വര്‍ണപ്രേമം അങ്ങനെ ഉയര്‍ന്ന് കൊണ്ടേയിരിക്കും.
ALSO READ:ചക്രവാതചുഴി; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
അണിഞ്ഞ് നടക്കുന്നതിനപ്പുറം ഒരു ആസ്തിയായി സ്വര്‍ണത്തെ കാണുവരാണ് ഇതില്‍ ഭൂരിഭാഗവും. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചതോടെ ഒന്നു മങ്ങിയ സ്വര്‍ണവില പിന്നീട് ഉയര്‍ന്നും ചെറുതായി താഴ്ന്നും ഇങ്ങനെ പോകുകയാണ്.
ALSO READ:പാലക്കാട് തോൽവി; ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു
ഇന്നത്തെ ദിവസം കേരളത്തില്‍ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7300 രൂപയാണ്. അതായത് 22 കാരറ്റിന് ഒരു പവന് 58, 400 രൂപയാണ്. പത്തുഗ്രാമിന് 73,000 രൂപയും നൂറുഗ്രാമിന് 7, 30,000 രൂപയുമാണ് ഇന്നത്തെ വില. ഇനി 24 കാരറ്റിനാണെങ്കില്‍ ഒരു ഗ്രാമിന് 7964രൂപയാണ് നിലവില്‍. ഇതോടെ എട്ടു ഗ്രാമിന് 63, 712രൂപയായി. കഴിഞ്ഞ ഞായറാഴ്ച 6,935 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്. ഒരാഴ്ച പിന്നിടുമ്പോള്‍ 7300 എത്തി നില്‍ക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here