സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പവന് ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ഒരു പവൻ സ്വർണത്തിന് 51,120 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണവില പവന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 6390 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നിന് 51600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഓഗസ്റ്റ് രണ്ടിന് പവന് 240 രൂപ കൂടി 51840 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ സ്വർണവിലമാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇത് തന്നെയാണ്.

Also Read- ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

സ്വർണാഭരണത്തോട് മലയാളികൾക്കുള്ള ഭ്രമം തന്നെയാണ് ഇവിടെ സ്വർണവില ഉയരാൻ കാരണം. കൂടാതെ ആഗോളവിപണിയിലെ വിലവ്യത്യാസവും സ്വാധീനിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവില കൂടാനുള്ള മറ്റൊരു കാരണമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്വർണ ഇറക്കുമതി കൂടുതലായതും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News