12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം. കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വിപണിയിൽ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വർണവില ഇന്ന് 80 രൂപ ഉയർന്ന് 42000 ത്തിലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4338 രൂപയുമാണ്.
also read : ‘നിനക്ക് കരാട്ട അറിയില്ലേട’ ആര്‍ഡിഎക്‌സിലെ ഫൈറ്റ് സീന്‍ പുനഃസൃഷ്ടിച്ച് വൈറലായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍
12 ദിവസങ്ങളിലായി 1,880 രൂപ സ്വര്‍ണ വിലയില്‍ കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബര്‍ 26 ന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സ്വര്‍ണ വില. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് 41,920 രൂപയിലേക്ക് എത്തിയതോടെയാണ് 1,880 രൂപ കുറഞ്ഞത്. അതേസമയം വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നു. ആഗോള വിപണിയിൽ പലിശ നിരക്ക് വർധനവിനെ സ്വാധീനിക്കുന്ന സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില സ്ഥിരതയിൽ നിന്നത്. വ്യാഴാഴ്ച 41,000 ത്തിലേക്ക് എത്തിയ സ്വർണം ആണ് തിരികെ കയറിയത്. വെള്ളിയാഴ്ച 160 രൂപ കുറഞ്ഞാണ് സ്വർണ വില 41,920 രൂപയിലേക്ക് എത്തിയത് . 8 മാസത്തെ താഴ്ന്ന നിലവാരമായിരുന്നു ഇത്. വ്യാഴാഴ്ച വരെ 12 ദിവസമാണ് സ്വർണ വില കുറഞ്ഞത്.
2 ദിവസമായി സ്വർണ വിലയിൽ വലിയ ഇടിവില്ല. പലിശനിരക്കിനെ സ്വാധീനിക്കാൻ കഴിയുന്ന യുഎസ് നോൺ ഫാം പേറോൾ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് സ്വർണ വിലയിൽ ഇടിവില്ലാത്തത്. വ്യാഴാഴ്ച നേരിയ നേട്ടമുണ്ടാക്കിയ ശേഷം ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച രാവിലെ സ്ഥിരതയിൽ നിൽക്കുകയാണ്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,823.86 ഡോളർ എന്ന നിലയിലാണ്.
എന്നാൽ സെപ്തംബർ 25 ന് ശേഷമുള്ള എല്ലാ ട്രേഡിംഗ് സെഷനുകളിലും സ്വർണ വില ഇടിഞ്ഞിരുന്നു. ഈ ആഴ്ച ഇതുവരെ സ്വർണ വിലയിലുണ്ടായ നഷ്ടം. 1.5 ശതമാനമാണ് സ്വർണ വിലയിലുണ്ടായ നഷ്ടം.
also read : ‘നിനക്ക് കരാട്ട അറിയില്ലേട’ ആര്‍ഡിഎക്‌സിലെ ഫൈറ്റ് സീന്‍ പുനഃസൃഷ്ടിച്ച് വൈറലായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here