കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വർണവില പവന് 50800 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 6350 രൂപയാണ് വില. ഇന്നലെ സ്വർണവില പവന് 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞതും ആശ്വാസകരമാണ്.
സംസ്ഥാനത്ത് വിവാഹ സീസൺ ആകുന്നതോടെ സ്വർണ വില കുറയുന്ന ട്രെൻഡ് ആശ്വാസകരമാണെന്ന് വിപണിയിലെ വിദഗ്ദർ പറയുന്നു.
സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇത് തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here