സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണത്തിന് വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7150 രൂപയിലെത്തിയിരുന്നു. അതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വർണവില. പവന് 57,200 രൂപയും, ഗ്രാമിന് 7,150 രൂപയുമാണ് വില. ട്രോയ് ഔൺസിന് 8.58 ഡോളർ (0.32%) ഉയർന്ന് 2,649.87 ഡോളർ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്.
ആഗോള തലത്തിൽ സംഘർഷ സാഹചര്യങ്ങൾ നില നിൽക്കുന്നതാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യാന്തര സ്വർണ്ണ വില 3,000 ഡോളർ നിലവാരം മറികടക്കുമെന്നാണ് ആഗോള റേറ്റിങ് ഏജൻസികൾ വിലയിരുത്തുന്നത്. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിലെ സ്വർണ്ണ വില പവന് 75,000 രൂപ മറികടക്കുന്ന സാഹചര്യമുണ്ടാകും.
ഇക്കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വലിയ വർധനയാണ് കേരളത്തിലെ സ്വർണ്ണ വിലയിലുണ്ടായത്. ഇതോടെ വില്പനയുടെ കുറയുന്ന സാഹചര്യവുമുണ്ടായിട്ടുണ്ടെങ്കിലും ചെറിയ വിലക്കുറവുണ്ടാകുമ്പോൾ പോലും സെയിൽസ് ഉയരുന്നതായി വ്യാപാരികൾ പറയുന്നു.
വെള്ളി വില ഇന്ന്
- 1 ഗ്രാം വെള്ളിക്ക് 10 രൂപ
- 100 ഗ്രാമിന് 10,000 രൂപ
- 1 കിലോഗ്രാമിന് 1,00,000 രൂപ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here