പവന് അമ്പതിനായിരം കടക്കുമോ? തൊട്ടാല്‍ പൊള്ളും സ്വര്‍ണം

സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി. ഒരു ഗ്രാമിന് 5740 രൂപയായി. ആശ്വാസത്തിന് വകയില്ലാതെ സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഓഗസ്ത് മാസത്തില്‍ വലിയ കുതിപ്പാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ: ഇസ്രായേല്‍ അധിനിവേശം; യുഎസിന് മുന്നറിയിപ്പ്! പുതിയ സഖ്യങ്ങള്‍ ഉടന്‍?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 80 രൂപയും കൂടിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ അവസാനിക്കാറാകുമ്പോഴേക്കും സ്വര്‍ണം തിരിച്ചു കയറുകയാണ്‌.

ALSO READ: അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കും. മെയ് മാസം അഞ്ചാം തിയതി രേഖപ്പെടുത്തിയ പവന് 45760 രൂപയാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. സമീപ ദിവസങ്ങളില്‍ തന്നെ സ്വര്‍ണ വില ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News