കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 52,440 രൂപയായി. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6555 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഓഗസ്റ്റ് മാസം ആദ്യം മുതൽ സംസ്ഥാനത്തെ സ്വർണവില ഏറിയും കുറഞ്ഞുമാണ് മുന്നേറിയത്. ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 51600 രൂപയായിരുന്നു വില. ഓഗസ്റ്റ് ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 50,800 രൂപയിൽ സ്വർണവില എത്തി. തൊട്ടടുത്ത ദിവസവും ഇതേ നിരക്ക് തുടർന്നു. ഇതിനുശേഷമുള്ള ദിവസങ്ങളിൽ സ്വർണവില കൂടുന്നതാണ് കണ്ടത്. എന്നാൽ ഇന്നലെ ഒറ്റയടിക്ക് സ്വർണവില പവന് 760 രൂപ കൂടുകയായിരുന്നു.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here