സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് വില കുറയുന്നത്. ഈ മാസം ആദ്യം തുടർച്ചയായ വർദ്ധനവോടെ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച സ്വർണവില അടുത്ത ദിവസങ്ങളിൽ കുറയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5490 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4553 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1919 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സ്വർണ വില ഉയർന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 60,000 രൂപയാണ് ഇപ്പോൾ പ്രധാന നഗരങ്ങളിലെ ഏകദേശം വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55,000 രൂപയിലാണ് വില.

also read :പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ഡിജിറ്റൽ രൂപത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും മറ്റ് കറൻസികളുമായുള്ള യുഎസ് ഡോളറിൻെറ വിനിമയ നിരക്കുമാണ് ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയിൽ പ്രധാനമായും സ്വാധീനം ചെലുത്തുന്നത്. ഡോളർ വീണ്ടും കരുതാർജിച്ചതാണ് ഇപ്പോൾ സ്വർണ വില ഇടിയാൻ കാരണം.

also read :വാളയാറിൽ 55 ലക്ഷവുമായി കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ

രാജ്യാന്തര വിപണിയിലെ സ്വർണ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസി മൂല്യം, നിലവിലെ പലിശ നിരക്കുകൾ, ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികൾ എന്നിവയെല്ലാം വിവിധ ഇടങ്ങളിൽ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസമുണ്ട്. യുഎസ് പലിശനിരക്ക് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. പിന്നീടാണ് വില ഇടിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News