പിടിതരാതെ പൊന്ന്, നെഞ്ച് പൊള്ളി ഉപയോക്താക്കൾ

ദിനംപ്രതി റെക്കോർഡുകൾ തീർത്ത് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് സംസ്ഥാനത്തെ സ്വർണവില ഇന്ന് 56480 രൂപയിലാണ് എത്തി നിൽക്കുന്നത്. 7060 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

ALSO READ: ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് ഡിപ്ലോമ കോഴ്സ്; കെൽട്രോണിൽ അവസരം

ഈ മാസത്തിൻ്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് 55,000 കടന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് വിലവർധനവ് ഇനിയും മുന്നേറുമെന്ന സൂചന ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration