സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,920 രൂപയിലേക്ക് വില ഇടിഞ്ഞു. ഒരു ഗ്രാമിന് 5,240 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1828 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 42,080 രൂപയായിരുന്നു വില.
പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. മാർച്ച് 13 നാണ് മുൻപ് സ്വർണവില 42000 ത്തിനു താഴെ എത്തിയത്.
also read : അധ്യാപകന്റെ യാത്ര പറച്ചിലും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലും; വൈറലായി വീഡിയോ
ഈ വർഷം ഇനി സ്വർണം പുതിയ റെക്കോർഡുകൾ താണ്ടാൻ ഇടയില്ലെന്നും നെഗറ്റീവ് ട്രെൻഡ് തുടർന്നേക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ ദീർഘകാലത്തിൽ സ്വർണം നേട്ടം തരും എന്നതിനാൽ നിക്ഷേപം നടത്താൻ അനുയോജ്യ സമയമാണ്. അടുത്ത രണ്ടോ മൂന്നോ മാസങ്ങളിലും സ്വർണ വില ട്രോയ് ഔൺസിന് 1,880 ഡോളർ മുതൽ 1,920 ഡോളർ വരെ നിരക്കിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പത്തിനെതിരെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സ്വർണമെങ്കിലും നിക്ഷേപകർ ട്രഷറികളിലേക്കുൾപ്പെടെ തിരിഞ്ഞത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു.ആഗോള വിപണിയിലെ സ്വർണത്തിൻെറ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ, സർക്കാർ നിയന്ത്രണങ്ങൾ, നികുതി തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ഇത് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകാറുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയും യുഎസ് ഡോളറിൻെറ മൂല്യവും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടങ്ങളാണ്.
also read : മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾക്ക് തീവെച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here