സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ വര്ധനവിടെയാണ് ആശ്വാസം. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയാണ്.
രാജ്യത്തെ വിവിധ നഗരങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 55,200 രൂപയായിരുന്നു ഇന്നലെ ഏകദേശ വില. ട്രോയ് ഔൺസിന് 1938 ഡോളറാണ് വില. 100 ഗ്രാം 22 കാരറ്റ് സ്വർണത്ത് 5,52,000 രൂപയായിരുന്നു ഇന്നലെ ഏകദേശ വില.
ആഗോള സ്വർണ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസി മൂല്യം, നിലവിലെ പലിശ നിരക്കുകൾ, ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികൾ എന്നിവയെല്ലാം വിവിധ ഇടങ്ങളിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. യുഎസ് ഡോളറിൻെറ മൂല്യവും സ്വർണ്ണ വിലയെ സ്വാധീനിക്കാറുണ്ട്. വരും മാസങ്ങളിൽ ഫെഡറൽ റിസർവ് സ്വീകരിക്കുന്ന നയങ്ങൾ ഡോളറിന് കൂടുതൽ കരുത്ത് നൽകിയേക്കാം, ഇത് സ്വർണ്ണ വിലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ വില ഉയരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുഎസ് പലിശനിരക്ക് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.
also read :സിംപിളായി വീട്ടിലുണ്ടാക്കാം ടേസ്റ്റീ മുളക് കൊണ്ടാട്ടം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here