സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവിലയില്‍. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്.തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4493 രൂപയാണ്. അതേസമയം ഇന്നലത്തെ സ്വർണവിലയേക്കാളും പവന് 280 രൂപയാണ് ഇന്ന്കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 43,560 രൂപയായിരുന്നു.

also read :ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ റോള്‍ വീട്ടിലുണ്ടാക്കിയാലോ ?

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1892 ഡോളറിലേക്ക് വില കൂപ്പു കുത്തിയതാണ് വില ഇടിവിന് പിന്നിൽ. ഡോളർ കരുത്താർജിച്ചത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. ഈ ആഴ്‌ച ഔൺസിന് 1,900 ഡോളറിലേക്ക് വില താഴ്ന്നു. ഡോളറിന്റെ കുതിപ്പം ട്രഷറി വരുമാനത്തിലെ വർധനവും മൂലം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

also read:‘എന്റെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍…’; ബന്ധുക്കൾ സ്വത്ത് കയ്യടക്കി, വിദ്യാഭ്യാസ ചെലവുപോലും നല്‍കുന്നില്ല, ആരോപണങ്ങളുമായി ഷെഫ് നൗഷാദിന്റെ മകൾ

ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു. ഈ ഉയർന്ന നിരക്കിൽ നിന്നാണ് പിന്നീട് വില ഇടിഞ്ഞത്. കഴിഞ്ഞ മാസവും കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക് ജൂലൈ മൂന്നിനായിരുന്നു രേഖപ്പെടുത്തിയത്. പവന് 43,240 രൂപയായി ആണ് വില ഇടിഞ്ഞത്. ജൂൺ രണ്ടിനായിരുന്നു ജൂണിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 44,800 രൂപയായിരുന്നു വില. പിന്നീട് ജൂൺ 29ന് പവന് 43,080 രൂപയിലേക്ക് വില ഇടിഞ്ഞു. ജൂണിൽ പവന് 14,00 രൂപ കുറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News