അടിച്ചു കയറി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57000 കടന്ന സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടി വീണ്ടും കുതിക്കുകയാണ്. ഗ്രാമിന് 20 രൂപ കൂടി ഉയര്‍ന്ന് 7160 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 160 രൂപ കൂടി 57,280 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16 രൂപ കൂടി 5,858 രൂപയായി.
ഈ മാസം 10 നായിരുന്നു സ്വര്‍ണത്തിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നത്. 56,200 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍, അടുത്ത ഒരാഴ്ചയില്‍ സ്വര്‍ണ വിലയില്‍ കൂടിയത് പവന് 1080 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here