‘പൊന്നല്ലെ’… നീയിങ്ങനെ ഓടല്ലേ…; സർവകാല റെക്കോർഡിൽ സ്വർണവില

Gold

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320 രൂപയാണ് വര്‍ധിച്ചത്. നിലവിൽ 58,720 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില. 40 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Also Read; മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നൽകി, കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മഹാരാഷ്ട്രയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയരുകയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയും ചെയ്യുന്നതാണ് കണ്ടത്. ഇന്നലെ മാത്രം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും റെക്കോർഡിലേക്ക് എത്തുകയായിരുന്നു.

Also Read; നടൻ ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

News summary; Gold prices hit an all – time record in the state

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News