കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണം

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 42,920 രൂപയാണ് വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,365 രൂപയിലാണ്. ചൊവ്വാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്

സ്വര്‍ണ വില ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു. ഈ മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയ സ്വർണവില തുടര്‍ച്ചയായി ഉയരുകയായിരുന്നു. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചത്. എന്നാൽ 42,000 രൂപയിലേക്ക് തിരികെ എത്തിയ സ്വര്‍ണവില 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിക്കുകയായിരുന്നു. അതേസമയം ശനിയാഴ്ച 42,520 രൂപയായിരുന്നു വില. പിന്നീട് 42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. 6 ദിവസം കൊണ്ട് 1,000 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.

also read : റിലീസിനുമുമ്പേ ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് സൃഷ്ടിച്ച് വിജയ് ചിത്രം ലിയോ

ഡോളർ കരുത്താർജിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് മങ്ങലേൽക്കാൻ കാരണം.സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,864.39 ഡോളറിലെത്തി. സെപ്റ്റംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ, സർക്കാർ നിയന്ത്രണങ്ങൾ, നികുതി തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ഇത് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകാറുണ്ട്.

ഇസ്രായേൽ-പലസ്തീൻ സംഘർഷം സ്വർണവില ഉയർത്തുകയാണ്. ഇസ്രായേൽ പലസ്തീൻ യുദ്ധം സ്വർണത്തിന് അനുകൂലമായേക്കാം എന്നാണ് വിദഗ്ദ്ധ വിലയിരുത്തൽ. ട്രോയ് ഔൺസിന് 1,880 ഡോളർ മുതൽ 1,920 ഡോളർ വരെ നിരക്കിൽ തുടരുമെന്നും, ഈ വർഷം ഇനി സ്വ‍ർണം പുതിയ റെക്കോർഡുകൾ താണ്ടാൻ ഇടയില്ലെന്നും നിരീക്ഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആഗോള വിപണയിലെ അനിശ്ചിതത്വങ്ങൾ സ്വർണ വിലക്ക് അനുകൂലമാകാറുണ്ട്.

also read : സിഎംആര്‍എല്‍ – എക്സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News