‘മനം മാറി സ്വർണം’; ആഭരണ പ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5610രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44880 രൂപയാണ്. ഇന്നലെ ഒരു പവന് 45000 രൂപയായിരുന്നു വിപണി വില.

also read: പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

കഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. നവംബറിൽ ആദ്യ ദിവസം 45,120 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. അതേസമയം നവംബർ മൂന്നിന് സ്വർണ വില 45,280 രൂപയിലെത്തി. 45,080 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഇവിടെ നിന്ന് 80 രൂപ കൂടി കുറഞ്ഞാണ് ചൊവ്വാഴ്ച 45,000 രൂപയിലേക്ക് സ്വർണ വില എത്തിയത്.

also read: കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ മറുപടി നൽകും

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നത്.യുഎസ് ബോണ്ടിലും ഡോളറിലുമുണ്ടായ മാറ്റങ്ങൾ ബുധനാഴ്ച ആ​ഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാക്കിയിരുന്നു . സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,968.64 ഡോളറിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News