സാധാരണക്കാരന് സ്വര്‍ണ്ണം കണി കാണാന്‍ കഴിയുമോ; സാമ്പത്തിക മാന്ദ്യം വിലനിര്‍ണ്ണയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 440 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്റെ വില 45,000 കടന്നു. 45,320 രൂപയാണ് വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നേരത്തെ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അറിയിച്ചിരുന്നു. ഇതിന് പുറമേ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതകളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രാമിന്റെ വില 55 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായാണ് നിലവില്‍. അന്താരാഷ്ട്ര വിപണിയില്‍ 2000 ഡോളറിന് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.6 ശതമാനം കൂടി ഔണ്‍സിന് 2,027.40 ഡോളറിലാണ് വ്യാപാരം തുടരുകയാണ്. സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ 0.8 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ നേരിയ കുറവായിരുന്നു രേഖപ്പെടുത്തിയത്. അങ്ങനെ വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവില കണക്കാക്കപ്പെട്ടിരുന്നത്. 2023 മാര്‍ച്ച് 18 മുതലായിരുന്നു സ്വര്‍ണ്ണ വില റെക്കോര്‍ഡ് കുതിപ്പിലേക്ക് ഉയര്‍ന്നത്. വിഷുവിനോട് അനുബന്ധിച്ച് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് വീണ്ടും വില കൂടിയത് വഴി ഉണ്ടായിരിക്കുന്നത്. അതേസമയം സ്വര്‍ണ്ണം റെക്കോഡ് ഭേദിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന ദിനങ്ങളില്‍ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്ന ആശങ്കയും സ്വര്‍ണ്ണ വ്യാപാരികളും പങ്കുവെയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News