സ്വർണം വാങ്ങാൻ ഇത് നല്ല സമയമോ? സ്വർണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണവില വ്യാഴാഴ്ച വീണ്ടും കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഒരു പവൻ സ്വർണത്തിന് 43,080 രൂപയാണ് ഇന്നത്തെ വില

ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ സ്വർണം ഗ്രാമിന് 5,385 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ജൂൺ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിലും സ്വർണവില ഇടിയാനാണ് സാധ്യത.

Also Read: ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നത്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ

ബുധനാഴ്ചയും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരുന്നു. പവന് 300 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് തുടർച്ചയായി വില കുറയുന്നുണ്ട്. ഇതാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ കുറച്ച് കൂടി കാത്തിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.

Also Read: ടൈറ്റാനിക് കാണാൻ പോയ ടൈറ്റൻ്റെ അവശിഷ്ടങ്ങളുമായി കനേഡിയൻ കപ്പൽ തിരിച്ചെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News