സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണ വില താഴ്ന്ന നിലവാരത്തിൽ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞതോടെ വില 44000 ത്തിന് താഴെയെത്തി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് ഇതേ വില തന്നെയായിരുന്നു. സെപ്റ്റംർ മാസക്കാലയളവിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന താഴ്ന്ന വില നിലവാരമാണിത്.
also read :ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
ശക്തമായ നിലയിൽ യുഎസ് ഡോളർ തുടരുന്നതാണ്, സ്വർണത്തിന് തിരിച്ചടിയേകുന്ന പ്രധാന ഘടകം. തുടർച്ചയായ രണ്ടാഴ്ച കാലയളവിൽ നേട്ടം കുറിച്ചതിനു ശേഷമാണ് കഴിഞ്ഞ ആഴ്ചയിൽ സ്വർണ വില നേരിയ തോതിൽ തിരുത്തൽ നേരിട്ടത്. ഈയാഴ്ച പ്രസിദ്ധീകരിക്കുന്ന അമേരിക്കയുടെ ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്കിന് സ്വർണ വിലയിൽ ശക്തമായ സ്വാധീനം ചെലുത്താനാകും. നിലവിൽ രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,920 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
also read :ഏഷ്യാ കപ്പ് സൂപ്പർ ഫോർ; ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ടോസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here