നാല് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്തെ സ്വർണ വിലയിൽ ‍ഞായറാഴ്ചയും മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. 22 കാരറ്റ് ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിന്റെ നിരക്ക് 43,600 രൂപയിൽ തുടരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,450 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു. കഴിഞ്ഞ നാല് ദിവസമായി കേരളത്തിലെ സ്വർണ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്.അതേസമയം ഒരു മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് ഇപ്പോൾ സ്വർണ വിലയുള്ളത്.

also read :മാത്യു കുഴല്‍നാടനെതിരായ കേസ് പത്ത് മാസം മുന്‍പുള്ളത്; അനധികൃതമായി മണ്ണെടുത്തെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്

ഓഗസ്റ്റ് മാസത്തിനിടെ ഒരു പവൻ സ്വർണത്തിൽ രേഖപ്പെടുത്തിയ താഴ്ന്ന നിരക്ക് 43,280 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ 21 വരെ തുടർച്ചയായി അഞ്ച് ദിവസം ഇതേ നിരക്കിൽ തുടർന്നു. പിന്നീട് ചെറിയ വർധന സ്വർണ വിലയിൽ കാണിക്കുന്നു. എങ്കിലും വലിയ മുന്നേറ്റത്തിനുള്ള പ്രവണത ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. ഓഗസ്റ്റ് 1ന് കുറിച്ച 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തിലെ ഉയർന്ന നിരക്ക്.

also read :‘ബ്യൂട്ടിഫുള്‍ 2’ പ്രഖ്യാപിച്ചു, പുതിയ ചിത്രത്തില്‍ ജയസൂര്യയില്ല; പകരം ആര് ?

ആഗോള തലത്തിൽ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ജാക്ക്സൺ ഹോൾ സിംപോസിയത്തിന്റെ തീരുമാനം വന്നതോടെ കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടെ മിശ്ര ട്രെൻഡുകൾ ദൃശ്യമായി. അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കുമെന്ന സൂചന ഫെഡറൽ റിസ‌ർവ് നൽകിയത് സ്വർണത്തിന് പ്രതികൂല ഘടകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News