മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. സെപ്റ്റംബർ ഒൻപത് മുതലാണ് ഈ നിരക്കിൽ സ്വർണ വില എത്തിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1922 ഡോളറിലാണ് .

also read :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

ഇന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 59,830 രൂപയാണ് വില. ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,990 രൂപയാണ് വില. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 59,990 രൂപയാണ് വില. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,890 രൂപയും 24 കാരറ്റ് സ്വർണത്തിന് 59,880 രൂപയുമാണ് വില.

also read :പ്രമേഹവും കൊളസ്‌ട്രോളുമാണോ വില്ലന്‍? എങ്കില്‍ സ്ഥിരം ആപ്പിള്‍ കഴിച്ചോളൂ

യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വില ഇടിഞ്ഞത്. ഡോളറിൻെറ മൂല്യം, ആഗോള സാമ്പത്തിക വികാസങ്ങൾ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. സ്വർണത്തിന് ഡിമാൻഡ് കൂടുമ്പോളും വില കൂടാറുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ വിവിധ ഘടകങ്ങളും സ്വർണ്ണത്തിന്റെ വിലയിൽ സ്വാധീനം ചെലുത്തും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, നിക്ഷേപകർ പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കാറുണ്ട്. ഇതും വില ഉയരാൻ കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News