സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4518 രൂപയാണ്. ദേശീയ വിപണിയിലും തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ സ്വർണവില സ്ഥിരതയാർജിക്കുകയാണ്. 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാം സ്വർണത്തിന്റെ വില 59,450 രൂപയിൽ നിൽക്കുന്നു.
also read :വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക യാത്രക്ക് ഉപാധികളോടെ അനുമതി
അതേസമയം ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണ വില തുടരുന്നത്. ഓഗസ്റ്റ് മാസത്തിൽ ഇതുവരെയായി ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില 43,280 രൂപയാകുന്നു. ഓഗസ്റ്റ് 17 മുതൽ 21 വരെ ഇതേ നിരക്കിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. പിന്നീടിങ്ങോട്ട് സ്വർണ വിലയിൽ ചെറിയ വർധന പ്രകടമാക്കുന്നു. എന്നിരുന്നാലും വലിയ കുതിപ്പിനുള്ള ലക്ഷണം ഇതുവരെ കാണിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിൽ ഈ മാസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്ക്.
also read :സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി തള്ളി സുപ്രീംകോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here