ഇതെന്തൊരു പോക്കാ..! വീണ്ടും കുതിച്ചുയർന്ന് സ്വർണവില

Gold Price Today

വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപയായിരുന്നു സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. എന്നാൽ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വലിയ കുതിപ്പാണ് ഉണ്ടാവുന്നത്. ഇന്ന് മാത്രമായി 640 രൂപ വർധനവാണുണ്ടായിരിക്കുന്നത്. 57,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില. ഗ്രാമിന് 80 രൂപ വർധിച്ച് 7225 രൂപയായി ഉയർന്നു. രണ്ടാഴ്ചക്കിടെ കുറഞ്ഞ സ്വർണവില അഞ്ചുദിവസത്തിനിടെ വർധിച്ചത് പവന് 2300 രൂപയാണ്.

ഈ മാസം തുടക്കത്തില്‍ 59,080 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 രൂപയും കടന്നേക്കുമെന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കാണാനായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News