അന്താരാഷ്ട്ര സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഔൺസിന് 1993 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ കേരളത്തിലെ ഇന്നത്തെ ഔദ്യോഗിക വില 5585 രൂപയും പവന് 44680 രൂപയുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ സ്വർണം ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5565 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44,520 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 320 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്നത്തെ വർധന. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ ഉയർന്ന് 81 രൂപയിലാണ് വ്യാപാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here