ഒരാഴ്ച നീണ്ട വിലവർധനവിനു ശേഷം ഇടിവുമായി സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46480 രൂപയാണ്. ഗ്രാമിന് 5810 രൂപയാണ്.
ജനുവരി 28 മുതൽ സ്വർണവിലയിൽ വർധനവായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് ദിവസങ്ങൾ കൊണ്ട് 480 രൂപയാണ് പവൻ കൂടിയാണ്.
ALSO READ: കാരറ്റുണ്ടോ വീട്ടില്‍? മുടി തഴച്ചുവളരാന്‍ ഇനി ഒരു ഈസി പായ്ക്ക്
കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കൂടിയാണ്. അതേസമയം ജനുവരി 20 മുതൽ സ്വർണവിലയിൽ താഴ്ചയും ഉയർച്ചയും ഉണ്ടായിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു.
അതേസമയം വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ALSO READ: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്; 17 വോട്ടുകൾക്ക് മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here