വീണ്ടും ഉയർന്ന് സ്വർണവില

Gold Rate

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് 560 രൂപ കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരാഴ്ചയ്ക്ക് ശേഷമാണ് ചൊവ്വാഴ്ച സ്വർണവില ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,600 രൂപയായി.വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.

ALSO READ: ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി
ജൂൺ 1 നു ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. വിപണി വില 53200 രൂപയാണ്.ജൂൺ 2 നു സ്വർണത്തിന്റെ വിപണി വില 53200 രൂപയായിരുന്നു. ജൂൺ 3 നു ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപയായിരുന്നു. ജൂൺ 4 നു ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപയായിരുന്നു. ജൂൺ 5 നു ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. വിപണി വില 53280 രൂപയായിരുന്നു.

ALSO READ: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News