പിന്നിലേക്കില്ല, വീണ്ടും കുതിച്ച് സ്വർണം

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. പവന് 160 രൂപയാണ് ഇന്നത്തെ വർധനവ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി.

ALSO READ: ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ
കഴിഞ്ഞ ദിവസം പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍ കുറവ് വന്നത്.ഡിസംബർ 29ന് കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് വില കുതിച്ചത്. ഗ്രാമിന് 5810 രൂപയായിരുന്നു വില.

അതേസമയം വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 82.50 രൂപയും 8ഗ്രാം സ്വർണത്തിന് 660 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 82,500 രൂപയായി വില ഉയർന്നു.
ആ​ഗോള വിപണിയിൽ കാണുന്ന കുതിച്ചു ചാട്ടമാണ് കേരളത്തിലും വില വർധിപ്പിക്കുന്നത്.

ALSO READ: വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കുറവാണോ; കഴിക്കേണ്ടത് എന്തെല്ലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News