ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 45,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4750 രൂപയായി.
ALSO READ: ഇറാനിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു
ജനുവരി രണ്ടിനാണ് ഈ മാസത്തെ ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു. അതേസമയം വെള്ളിക്ക് ഗ്രാമിന് 78 രൂപയാണ്. കഴിഞ്ഞ ദിവസം 280 രൂപ കുറഞ്ഞ് സ്വർണം 46,160 രൂപയായിരുന്നു.
2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്നത്തെ സ്വർണ വില.
2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here