വീണ്ടും ഉയർന്നു; സ്വർണവിലയിൽ വർധനവ്

Gold Rate

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണ വില 46,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 46,160 രൂപയാണ്. ഒരു ഗ്രാമിന് 5,770 രൂപയാണ്.

ALSO READ: ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ജാമ്യം

അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി 600 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്. കഴിഞ്ഞദിവസം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5740 രൂപയായിരുന്നു.

കേരളത്തിൽ വെള്ളിയുടെ വിലയിൽ വലിയ വ്യത്യാസമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77.20 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 617.60 രൂപയാണ്.

ALSO READ: പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണ്: ഡോ ടി എം തോമസ് ഐസക്ക്

2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്നത്തെ സ്വർണ വില. 2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News