പൊന്നേ ഇനി പോകല്ലേ… സ്വർണപ്രേമികൾക്ക് ആശ്വാസമായി വിലകുറഞ്ഞ് സ്വർണം; വില അറിയാം

സ്വർണത്തോട് ഇഷ്ടം മാത്രമല്ല ഇത് സുരക്ഷിത നിക്ഷേപം എന്നുള്ളത് കൊണ്ട് തന്നെ സ്വർണവില അറിയാൻ മിക്ക ആളുകൾക്കും പ്രത്യേക താല്പര്യമാണ്. ഇന്നത്തെ സ്വർണ വില കുറഞ്ഞിരിക്കുകയാണ്. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43960 രൂപയാണ്. കഴിഞ്ഞ ആഴ്ചയിൽ 44000ത്തിന് മുകളിലേക്ക് പോയ സ്വർണ്ണ വില പക്ഷെ പിന്നീട് കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 5510 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 15 രൂപ വീണ്ടും കുറഞ്ഞു.

also read: ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കുറഞ്ഞ് 5495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയുമാണ്. ഒക്ടോബർ ഒന്നിന് 42,680 രൂപയായിരുന്നു സ്വർണവില. ഇത് ഒക്ടോബർ 5 ആയപ്പോൾ 41,960 ൽ എത്തി. എന്നാൽ ഒക്ടോബർ 6 മുതൽ സ്വർണവില ഉയർന്നു. അതേസമയം വെള്ളിയാഴ്ച ആ​ഗോള വിപണിയിൽ സ്പോട്ട് ​ഗോൾഡ് ഔൺസിന് 3 ശതമാനത്തിലധികം വർധിച്ച് 1,934.82 ഡോളറിലേക്ക് എത്തിയിരുന്നു. ഇത് കേരളത്തിൽ 1,120 രൂപയുടെവർധനവാണ് അന്നുണ്ടാക്കിയത്.

also read: മമ്മൂട്ടിയോ മോഹന്‍ലാലോ ജനപ്രീതിയില്‍ ഒന്നാമന്‍, പട്ടികയില്‍ പൃഥ്വീരാജിന് ഇടമില്ല

സ്വർണ വിലയെ സ്വാധീനിക്കുന്നത് ആ​ഗോള ഘടകങ്ങളാണ്. ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത് എന്നതിനാൽ ഡോളറിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ സ്വർണ വിലയെ സ്വാധീനിക്കും. ഇസ്രായേൽ-ഹമാസ് യുദ്ധവും സാമ്പത്തിക വിപണികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News