സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറയുന്നു; കുറഞ്ഞ വില ഇങ്ങനെ

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6350 രൂപയുമായി.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

Also Read : രാജ്യത്തിന് കണ്ണീര്‍ ; ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത

ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞതും ആശ്വാസകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News