സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഇന്നലെയും ഒരു പവൻ സ്വർണത്തിന്റെ വില 43,280 രൂപയും ഗ്രാമിന് 5,410 രൂപായുമായിരുന്നു. ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഓഗസ്റ്റ് 16 ന് ഒരു പവൻ സ്വർണത്തിന് വിപണി വില 43,560 രൂപയായിരുന്നു.
also read :വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1892 ഡോളറിലേക്ക് വില കൂപ്പു കുത്തിയതാണ് വില ഇടിവിന് പിന്നിൽ. ഡോളർ കരുത്താർജിച്ചത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു. ഈ ഉയർന്ന നിരക്കിൽ നിന്നാണ് പിന്നീട് വില ഇടിഞ്ഞത്. കഴിഞ്ഞ മാസവും കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക് ജൂലൈ മൂന്നിനായിരുന്നു രേഖപ്പെടുത്തിയത്. പവന് 43,240 രൂപയായി ആണ് വില ഇടിഞ്ഞത്. ജൂൺ രണ്ടിനായിരുന്നു ജൂണിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 44,800 രൂപയായിരുന്നു വില. പിന്നീട് ജൂൺ 29ന് പവന് 43,080 രൂപയിലേക്ക് വില ഇടിഞ്ഞു. ജൂണിൽ പവന് 14,00 രൂപ കുറഞ്ഞിരുന്നു.
also read :തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here