റെക്കോര്‍ഡുകള്‍ പഴങ്കഥയാകുന്നു… സ്വര്‍ണ വില കുതിക്കും! കാരണമിതാണ്

അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുകയാണ് യുഎസ് ഫെഡ് എന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. ഇതോടെ സ്വര്‍ണ വില കുതിക്കുകയാണ്. നിലവില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കൊണ്ട് മാത്രം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇരുപത് ഡോളറോളം ഉയര്‍ന്ന് ഔണ്‍സിന് 2,524.98 ഡോളര്‍ വരെയാണ് വില എത്തിയത്.

ALSO READ: ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആ‍ർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി

ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കേരളത്തില്‍ 105 രൂപ ഗ്രാമിന് കൂടിയപ്പോള്‍ പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. അതായത് രാജ്യാന്തര വില ഉയരുന്നത് കേരളത്തിലെ വിലയെയും നന്നായി ബാധിക്കും. സാഹചര്യങ്ങള്‍ മാറി മറിയുമ്പോള്‍ ഓണക്കാലം വിവാഹക്കാലകൂടി ആയതിനാല്‍ ഈ വിലക്കയറ്റം ഉപഭോക്താക്കളെയും വ്യാപാരികളെയും വലയ്ക്കുമെന്ന് ഉറപ്പാണ്.

പണപ്പെരുപ്പം പരിധിവിട്ടതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസിന്റെ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇപ്പോള്‍ പണപ്പെരുപ്പം മൂന്നു ശതമാനത്തിന് താഴെ ആയതോടു കൂടിയാണ് പലിശ കുറയ്ക്കാന്‍ തീരുമാനിച്ചത്. യുഎസ് ഫെഡിന്റെ ജൂലൈയിലെ പണനയ യോഗത്തിന്റെ മിനിറ്റ്‌സും ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും ഇതു സംബന്ധിച്ച സൂചന നല്‍കിയേക്കും.

ALSO READ: “ലാറ്ററൽ എൻട്രി നിയമനം; ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചത് സംവരണം അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം”: കെ രാധാകൃഷ്ണൻ എംപി

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News