പുതുവർഷത്തിലും കുതിച്ചുയർന്ന് സ്വർണവില. ഇന്നലെ മാറ്റമില്ല തുടർന്ന വില ഇന്ന് പവന് 160 രൂപയോളം ഉയർന്ന നിലയിലാണ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്.
Also Read: റെക്കോർഡടിച്ച് യുപിഐ പേയ്മെന്റ്; ഡിസംബറിൽ മാത്രം 18 ലക്ഷം കോടിയുടെ ഇടപാടുകൾ
അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമ വെള്ളിയുടെ വില 80 രൂപയും ഒരു ഗ്രാമ ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ഡിസംബർ 29 ന് ഉയർന്നിരുന്ന സ്വർണവില കുത്തനെ ഇടിഞ്ഞിരുന്ന്. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. പത്ത് ദിവസം മുമ്പുള്ളതിൽ നിന്നും 300 രൂപയുടെ വർധനവാണ് ഇപ്പോൾ സ്വർണവിലയിൽ ഉള്ളത്.
Also Read: എഴുത്തുകാരിക്ക് പിന്നാലെ കഥാപാത്രവും മടങ്ങി; നെല്ല് നോവലിലെ കഥാപാത്രം കുറുമാട്ടി ഇനിയോർമ്മ
ഇതോടെ സ്വർണവിലയുടെ കുത്തനെയുള്ള ഉയർച്ചയിൽ ഒരു കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here