സ്വര്‍ണവില കൂടി

വിലയൊന്ന് കുറഞ്ഞിട്ട് സ്വർണം വാങ്ങാമെന്ന് കരുതിയിരിക്കുന്നവർക്ക് നിരാശ. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 5,605 രൂപയായി. ഏപ്രിൽ 14-ന് സ്വർണവില സർവകാല റൊക്കോർഡിൽ എത്തിയിരുന്നു.

പവന് 45,320 രൂപയായിരുന്നു അന്നത്തെ വില. കഴിഞ്ഞ ആഴ്ചയിൽ മൂന്നു ദിവസവും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. തുടർന്ന് 18ന് വില 44,680 രൂപയായി കുറഞ്ഞിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞവുണ്ടായിരുന്നത് ഏപ്രിൽ ആറിനായിരുന്നു. പവന് 280 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News