സ്വര്‍ണവില കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡിലേക്ക്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പവന് 45,000 രൂപയിലെത്തി. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2022 ഡോളറിലേക്ക് കുതിച്ചുയര്‍ന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
ഇന്നലെ ( 05.04.2023) ഒറ്റയടിക്ക് പവന് 760 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 48,600 രൂപയിലധികമാകും.
മാര്‍ച്ച് 18നുശേഷം വില താഴ്ന്നപ്പോള്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും വില വീണ്ടും ഉയരാന്‍ കാരണമായി.
അമേരിക്കയിലെ ബാങ്ക് തകര്‍ച്ചകളുടെ ആഘാതത്തില്‍ മാര്‍ച്ച് 18ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഇതിനുമുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ശേഷം 43,600 രൂപയിലേക്ക് താഴ്ന്നെങ്കിലും ചൊവ്വാഴ്ച പവന് 480 രൂപ വര്‍ധിച്ച് മാര്‍ച്ച് 18ലെ വിലയിലെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here