സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത് . ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണി വില 56640 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7080 രൂപയായി.
ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5860 രൂപയാണ്.
ALSO READ: ഒക്ടോബറിലെ രാജ്യത്തെ ബാങ്ക് അവധികൾ
സെപ്റ്റംബർ 20 നു -ഒരു പവൻ സ്വർണത്തിന് വില 55,080 രൂപയായിരുന്നു സെപ്റ്റംബർ 21 ന് വില 55,680 രൂപയായിരുന്നു.സെപ്റ്റംബർ 22 നു 55,840 രൂപയായിരുന്നു.സെപ്റ്റംബർ 23 നു 55,840 യും സെപ്റ്റംബർ 24 നു 56,000 രൂപയുമായിരുന്നു.സെപ്റ്റംബർ 25 നും 26 നും 56,480 രൂപയായിരുന്ന സ്വർണം. സെപ്റ്റംബർ 27 ന് ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില 56,800 രൂപയായിരുന്നു.സെപ്റ്റംബർ 28 നു ഒരു പവന് സ്വർണത്തിന് 56,760 രൂപയും സെപ്റ്റംബർ 29 നു ഒരു പവന് 56,640 രൂപയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here