സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. സ്വർണ വിലയിലെ ഇടിവ് അഞ്ചാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് സ്വര്‍ണ വില വീണ്ടും ഈ മാസത്തിലെ താഴ്ന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നു. 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,570 രൂപയിലെത്തി.
also read: താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സുധാകരന്‍
കഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു.എന്നാൽ 45,920 വരെയെത്തിയ സ്വർണവില പിന്നീട് കുറഞ്ഞു. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. എന്നാൽ നവംബര്‍ നാലിന് ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ശേഷം ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 44,800 രൂപയിലേക്കും സ്വര്‍ണ വില എതുകയായിരുന്നു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.20 ശതമാനം ഉയർന്ന് 1,953.74 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഡോളർ സൂചിക മാറ്റമില്ലാതെ തുടർന്നതും സ്വർണത്തിന് അനുകൂലമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here