സ്വർണവിലയിൽ വീണ്ടും റെക്കോർഡ്. ചരിത്രത്തിൽ ആദ്യമായി സ്വർണവില 57000 കടന്നു.
പവന് 360 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 5,7120 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 45 രൂപ ഉയർന്നു. ഇന്നത്തെ വില 7140 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5900 രൂപയാണ്.ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ് .
ALSO READ: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ; ഇന്ന് മുതൽ പുതിയ പലിശനിരക്കുകൾ നിലവിൽ വരും
അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെയാണ് സ്വർണവിലയിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരുന്നതിനു കാരണമാണ് .
കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞിരുന്നു. ഒക്ടോബർ 10 നു ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് വിപണിയിലെ വില 56,200 രൂപയായിരുന്നു.ഒക്ടോബർ 11 നു വിപണി വില 56,760 രൂപയായി.ഒക്ടോബർ 12 നു 56,960 രൂപയും ആയിരുന്നു.ഒക്ടോബർ 13, 14 ദിവസന്തങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 15നു ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 56,760 രൂപയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here