സ്വർണവില വീണ്ടും ഉയര്‍ന്നു, ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 30 രൂപ വർധിച്ച്  5545 ആയി. വ്യാ‍ഴാ‍ഴ്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 44360 രൂപയിലെത്തി. 18 കാരറ്റിന്‍റെ ഒരു ഗ്രാം സ്വർണത്തിന് വില 4583 രൂപയാണ്. ക‍ഴിഞ്ഞ ദിവസം  സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4563 രൂപയിലാണ് വ്യാപാരം നടന്നത്.

ALSO READ: പണമില്ല: ഓഫീസുകള്‍ ഒ‍ഴിഞ്ഞു, ജീവനക്കാരെ പിരിച്ചുവിടുന്നു, പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

ALSO READ: ചെലവ് കുറഞ്ഞ വിമാനം ;ഗോ ഫസ്റ്റ് നാളെ മുതൽ പറന്നേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News